പിന്‍വാതില്‍ നിയമന വിവാദം: യുവജന സംഘടനകളുടെ മാര്‍ച്ചിന് നേരെ ജലപീരങ്കി പ്രയോഗിച്ചു

Posted on: February 11, 2021 12:32 pm | Last updated: February 11, 2021 at 12:59 pm

കൊച്ചി/തിരുവനന്തപുരം  | സര്‍ക്കാര്‍ പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തുവെന്ന് ആരോപിച്ച് എബിവിപി സെക്രട്ടറിയേറ്റിലേക്കും യുവമോര്‍ച്ച പറവൂര്‍ മിനി സിവില്‍ സ്റ്റേഷനിലേക്കും നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം.

സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയ എബിവിപി പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡ് മറികടന്ന് പ്രവര്‍ത്തകര്‍ മുന്നോട്ടുപോകാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ് പോലീസ് നടപടി.

ഇതിന് പിന്നാലെ മഹിളാമോര്‍ച്ച പ്രവര്‍ത്തകരും സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതോടെ റോഡില്‍ കുത്തിയിരുന്ന പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.

പറവൂര്‍ മിനി സിവില്‍ സ്റ്റേഷനിലേക്ക് നടത്തിയ യുവമോര്‍ച്ച മാര്‍ച്ചിനിടെ പോലീസും പ്രതിഷേധക്കാരും തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയുമുണ്ടായി. ബാരിക്കേഡ് മറിക്കാന്‍ ശ്രമിച്ച പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.