Connect with us

Kerala

പി എസ് സി ലിസ്റ്റിലുള്ളവരുടെ എണ്ണം ഒഴിവുകളേക്കാള്‍ അഞ്ചിരട്ടി; എല്ലാവര്‍ക്കും നിയമനമെന്നത് അപ്രായോഗികം: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാനത്ത് പിഎസ്സി ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവരുടെ എണ്ണം ഒഴിവുകളെക്കാള്‍ അഞ്ചിരട്ടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവര്‍ക്കെല്ലാം നിയമനം നല്‍കുന്നത് അപ്രായോഗികമാണ്. നിയമനത്തിന് സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്നത് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുക എന്നതാണെന്നും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സീനിയോറിറ്റി തര്‍ക്കം നിലനില്‍ക്കുന്നതില്‍ താത്കാലിക പ്രമോഷന്‍ നടത്തി. പിഎസ്സിയില്‍ നിലവില്‍ എട്ട് അംഗങ്ങളുടെ ഒഴിവുകളുണ്ട്. ഈ തസ്തികകളിലേക്കുള്ള നിയമനത്തിന് ശിപാര്‍ശ നല്‍കി. പി എസ് സി നിയമനങ്ങള്‍ സുതാര്യമായി നടത്തും

10 വര്‍ഷം തുടര്‍ച്ചയായി ജോലി ചെയ്യുന്ന ചിലരെ കൂടി സ്ഥിരപ്പെടുത്തും. ഏകാധ്യാപക വിദ്യാലയങ്ങളിലെ വിദ്യ വോളണ്ടിയര്‍മാരെ സ്ഥിരപ്പെടുത്തും. പിഎസ്സിക്ക് വിട്ടിട്ടില്ലാത്ത 10 വര്‍ഷം ജോലി ചെയ്യുന്നവരെയാണ് സ്ഥിരപ്പെടുത്തുന്നത്. ഏതെങ്കിലും തരത്തിലുള്ള പ്രത്യേക പരിഗണന ഇക്കാര്യത്തില്‍ ഇല്ല. മനുഷ്യത്വപരമായ നടപടിയാണിത്, ഒരു രാഷ്ട്രീയ പരിഗണനയും ഇല്ല.
സര്‍ക്കാര്‍ വന്നതില്‍ പിന്നെ 27000 സ്ഥിരം തസ്തിക സൃഷ്ടിച്ചു. നിലവില്‍ ഉള്ളതിനേക്കാള്‍ തസ്തികകള്‍ സൃഷ്ടിച്ചു. 157911 പേര്‍ക്ക് പിഎസ്സി വഴി ഈ സര്‍ക്കാര്‍ നിയമനം നല്‍കി. 4012 റാങ്ക് ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

528231 ജീവനക്കാര്‍ നിലവിലുണ്ട്. ഒരു വര്‍ഷം സര്‍ക്കാര്‍ സര്‍വീസില്‍ നല്‍കാന്‍ ആകുന്നത് ഏകദേശം 25000 നിയമനങ്ങളാണ്. എല്ലാവര്‍ക്കും ജോലി ലഭിക്കില്ല. കഴിയാവുന്നതില്‍ പരമാവധി സര്‍ക്കാര്‍ ചെയ്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest