Connect with us

Kerala

ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണത്തിന് 2019 ജുലൈ മുതല്‍ പ്രാബല്യം: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | പതിനൊന്നാം ശമ്പള കമ്മീഷന്റെ ശിപാര്‍ശപ്രകാരം ശമ്പള പരിഷ്‌കരണവും പെന്‍ഷന്‍ പരിഷ്‌കരണവും 2019 ജൂലൈ ഒന്നു മുതല്‍ നടപ്പാക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. പരിഷ്‌കരിച്ച പെന്‍ഷന്‍ 2021 ഏപ്രില്‍ മുതല്‍ വിതകരണം ചെയ്യും. ഏറ്റവും കുറഞ്ഞ അടിസ്ഥാന പെന്‍ഷന്‍ 11,500 രൂപയായും കൂടിയ അടിസ്ഥാന പെന്‍ഷന്‍ 83,400 രൂപയായും ഉയര്‍ത്തി. ഏറ്റവും കുറഞ്ഞ അടിസ്ഥാന കുടുംബ പെന്‍ഷന്‍ 11,500 രൂപയായും കൂടിയ 50040 രൂപയായും പരിഷ്‌കരിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

മാനന്തവാടി ജില്ലാ ആശുപത്രിയെ തല്‍ക്കാലം മെഡിക്കല്‍ കോളേജ് ആക്കി ഉയര്‍ത്തി വയാട്ടില്‍ മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മെഡിക്കല്‍ കോളജിന് ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനമായി.

സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ നിര്‍മിക്കാന്‍ ഇനി ജില്ലാ കലക്ടറുടെ അനുമതി വേണ്ടെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പൂര്‍ണ്ണ അനുമതി നല്‍കാന്‍ തീരുമാനമായതായും മുഖ്യമന്ത്രി വ്യക്തമാക്കി. പിഎസ് സിയിലുള്ള എട്ടംഗങ്ങളുടെ ഒഴിവ് നികത്താനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. സംസ്ഥാനത്തേക്ക് വരുന്ന അഥിതി തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിപ്പിക്കാന്‍ ഗവര്‍ണ്ണറോട് ശിപാര്‍ശ ചെയ്യാനും തീരുമാനിച്ചു.

വനംവകുപ്പില്‍ ആദിവാസി വിഭാഗത്തില്‍ നിന്നും 500 പുതിയ ബീറ്റ് ഓഫീസര്‍മാരെ നിയമിക്കും. ഇതിനായി പി എസ് സി മുഖേന സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്തും. എസ് എസ് എല്‍സിയാണ് യോഗ്യത. എന്നാല്‍ യോഗ്യത ഉള്ളവരുടെ അഭാവത്തില്‍ എസ് എസ് എല്‍ സി പൂര്‍ത്തിയാക്കിയവരെയും പരിഗണിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാന ബിവറേജ് കോര്‍പ്പറേഷനില്‍ പുതിയ സ്റ്റാഫ് പാറ്റേണിന് അംഗീകാരം നല്‍കി. ഇത് പ്രകാരം 1727 തസ്തികള്‍ക്ക് കൂടി അംഗീകാരം ലഭിച്ചു. പുതിയ തീരുമാനത്തിന്റെ വിവിധ തസ്തികകളിലായി ഫലമായി 672 പേര്‍ക്ക് നിയമനം ലഭിക്കും.

Latest