ഗുജറാത്തില്‍ മതില്‍ ചാടിക്കടന്ന് സിംഹം ഹോട്ടലില്‍

Posted on: February 10, 2021 6:50 pm | Last updated: February 10, 2021 at 6:52 pm

ഗാന്ധിനഗര്‍ | ഗുജറാത്തിലെ ഹോട്ടലിനുള്ളില്‍ സിംഹമെത്തി. ഹോട്ടലില്‍ നിന്ന് പുറത്തുവന്ന് മതില്‍ ചാടിക്കടന്ന് സിംഹം പോകുന്ന സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നു. ജുനാഗഢിലെ ഹോട്ടലിലാണ് സംഭവം.

ഗീര്‍നര്‍ പര്‍വതങ്ങളുടെ താഴ്വാരത്തുള്ള ജുനാഗഢില്‍ സിംഹങ്ങള്‍ സാധാരണ കാഴ്ചയാണ്. ഗീര്‍ സിംഹ സംരക്ഷണകേന്ദ്രത്തിന് അടുത്ത പ്രദേശം കൂടിയാണിത്. സരോവര്‍ പോര്‍ട്ടിക്കോ ഹോട്ടലില്‍ നിന്നുള്ള ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്.

റെയില്‍വേ സ്‌റ്റേഷന് എതിര്‍വശത്ത് തിരക്കേറിയ നഗരത്തിലാണ് ഈ ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. സിംഹം ഗേറ്റ് ചാടിക്കടക്കുമ്പോള്‍ സെക്യൂരിറ്റി കാബിനില്‍ ഒരാളുണ്ടായിരുന്നു. സിംഹം റോഡിലിറങ്ങിപ്പോയതിന് ശേഷമാണ് ഇയാള്‍ എഴുന്നേല്‍ക്കുന്നത്. പുലര്‍ച്ചെ അഞ്ച് മണിക്കാണ് സംഭവമുണ്ടായത്. വീഡിയോ കാണാം:

ALSO READ  കിലോക്ക് ഒരു ലക്ഷം രൂപയുള്ള പച്ചക്കറിയോ? ലോകത്തെ ഏറ്റവും വിലയുള്ള പച്ചക്കറി അറിയാം