Connect with us

National

കേരളത്തിലും മഹാരാഷ്ട്രയിലും ജനിതക മാറ്റം വന്ന വൈറസ് ആണോയെന്ന് പരിശോധിക്കണമെന്ന് എയിംസ്‌ മേധാവി

Published

|

Last Updated

ന്യൂഡല്‍ഹി | കേരളത്തിലും മഹാരാഷ്ട്രയിലും ദിനംപ്രതി കൊവിഡ് രോഗിളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ഇവിടങ്ങളില്‍ ജനിതക മാറ്റം വന്ന കൊറോണ വൈറസ് ആണോ എന്നു പരിശോധിക്കണമെന്ന് ഡല്‍ഹി, ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ. ഇരു സംസ്ഥാനങ്ങളിലും ദിനംപ്രതി രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ കാരണം ഇതാണോ എന്നു കണ്ടെത്തണമെന്നും ഗുലേറിയ പറഞ്ഞു.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യത്തു റിപ്പോര്‍ട്ട് ചെയ്ത ആകെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ 71 ശതമാനവും മഹാരാഷ്ട്ര, കേരളം എന്നീ രണ്ട് സംസ്ഥാനങ്ങളില്‍ നിന്നാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇതില്‍ പകുതിയും കേരളത്തില്‍നിന്നാണ്. 80,536 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ 56,932 എണ്ണവും കേരളത്തിലും മഹാരാഷ്ട്രയിലുമാണ്. ഇതില്‍ 39,260 എണ്ണവും കേരളത്തില്‍നിന്നാണ്

ആദ്യഘട്ടത്തില്‍ രോഗവ്യാപനം ഫലപ്രദമായി തടയാന്‍ കേരളത്തിനായെങ്കിലും നിയന്ത്രണങ്ങള്‍ പിന്‍വലിച്ചത് തിരിച്ചടിയായെന്ന് നാഷണല്‍ കോവിഡ് ടാക്സ് ഫോഴ്സ് അംഗം കൂടിയായ ഡോ. ഗുലേറിയ പറഞ്ഞു.