Connect with us

Kerala

കുട്ടികളെ  വീട്ടില്‍ പൂട്ടിയിട്ട് അച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂര മര്‍ദനം; രക്ഷിതാക്കൾ കസ്റ്റഡിയിൽ, കുട്ടികള്‍ ആശുപത്രിയില്‍

Published

|

Last Updated

നിലമ്പൂര്‍ | കൊച്ചുകുട്ടികളെ മുറിയിൽ പൂട്ടിയിട്ട് അച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂരമർദനം. മലപ്പുറം മമ്പാട് ടൗണിലെ സ്വകാര്യ ലോഡ്ജില്‍ താമസിക്കുന്ന തമിഴ്‌നാട് കടലൂര്‍ വിീട്താസനം സ്വദേശിയായ തങ്കരാജന്റെ ആറും നാലും വയസുള്ള കുട്ടികള്‍ക്കാണ് മര്‍ദ്ദനമേറ്റത്.  തങ്കരാജും രണ്ടാം ഭാര്യ മാരിയമ്മുവും ചേര്‍ന്നാണ് മാസങ്ങളായി കുട്ടികളെ ക്രൂരമായി മര്‍ദിച്ചത്.

ആറ് വയസുകാരിയായ മകളുടെ മുഖത്ത് അടി കൊണ്ട് കണ്ണുകള്‍ വീങ്ങിയ അവസ്ഥയിലാണ്. ശരീരത്തിന്റെ പല ഭാഗങ്ങളിലും തീ പൊള്ളല്‍ ഏല്‍പ്പിച്ച പാടുകള്‍ ഉണ്ട്. നാല് വയസുകാരനായ മകനും ശരീരികമാകെ പരിക്കുണ്ട്. ഇന്നലെ  രാവിലെ 10.30 ഓടെ  അടുത്ത റൂമിലെ ബംഗാള്‍ സ്വദേശിയാണ് പഞ്ചായത്ത് അധികൃതരെ വിവരമറിയിച്ചത്.

മമ്പാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ടി ഉമൈമത്തിന്റെ നേത്യത്വത്തില്‍ ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ ആരോഗ്യ വകുപ്പ് ജീവനക്കാര്‍, നാട്ടുകാര്‍  എന്നിവര്‍ ചേര്‍ന്ന് മമ്പാട് സ്വകാര്യ ലോഡ്ജില്‍ എത്തി വീട്ടില്‍ പൂട്ടിയിട്ട കുട്ടികളെ രക്ഷപ്പെടുത്തി. രക്ഷിതാക്കളെ തൊഴില്‍ സ്ഥലത്തു നിന്നും വിളിച്ച് വരുത്തി പോലിസിന് കൈമാറി. മാസങ്ങളായി ഇവര്‍ കുട്ടികളെ ക്രൂരമായി പീഡിപ്പിക്കുകയാണെന്ന് ലോഡ്ജില്‍ താമസിക്കുന്നവര്‍ പറയുന്നു.

---- facebook comment plugin here -----

Latest