പത്ത് മാസത്തിനിടെ ചൊവ്വാഴ്ച ഡല്‍ഹിയില്‍ കൊവിഡ് മരണങ്ങളില്ല

Posted on: February 9, 2021 11:34 pm | Last updated: February 9, 2021 at 11:34 pm

ന്യൂഡല്‍ഹി | ഇക്കഴിഞ്ഞ പത്തുമാസത്തിനിടെ ആദ്യമായി രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ കൊവിഡ് മരണമില്ലാത്ത ദിവസമായിരുന്നു ചൊവ്വാഴ്ച. 100 പേര്‍ക്കാണ് ചൊവ്വാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്. 144 പേര്‍ രോഗമുക്തി നേടി.

ഡല്‍ഹിയില്‍ ഇതുവരെ 6,36,260 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 6,24,326 പേര്‍ രോഗമുക്തരായിട്ടുണ്ട്. ഇതുവരെ 10,882 പേരാണ് തലസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 1,052 പേര്‍ ചികിത്സയിലാണ്.