Connect with us

Education

വിദ്യാഭ്യാസരംഗത്ത് നൂതനരീതികൾ നടപ്പിലാക്കണം: ഡോ. മുബാറക് പാഷ

Published

|

Last Updated

മർകസിൽ നടന്ന  മർകസും ജെ ഡി റ്റി ഇസ്‌ലാം ഗ്രൂപ്പ് ഓഫ് ഇന്സ്റ്റിറ്റ്യൂഷനും തമ്മിലുള്ള അക്കാഡമിക് ജോയിന്റ് വെൻച്വർ പ്രഖ്യാപനം നടത്തി ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി ചാൻസലർ ഡോ. മുബാറക് പാഷ പ്രസംഗിക്കുന്നു

കോഴിക്കോട് |  ഇന്ത്യയിലെ വിദ്യാഭ്യാസ രംഗം കൂടുതൽ മികവുറ്റതായി മാറാൻ, കോഴ്‌സുകളിലും പഠന-പരിശീലന  രീതികളിലും  നൂതനരീതികൾ നടപ്പിലാക്കണമെന്ന്  ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി ചാൻസലർ ഡോ. മുബാറക് പാഷ പറഞ്ഞു. മർകസും ജെ ഡി റ്റി ഇസ്‌ലാം ഗ്രൂപ്പ് ഓഫ് ഇന്സ്റ്റിറ്റ്യൂഷനും തമ്മിലുള്ള അക്കാഡമിക് ജോയിന്റ് വെൻച്വർ പ്രഖ്യാപിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ലോകത്ത് വൈജ്ഞാനിക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ  സാധ്യമായത്, വ്യത്യസ്ത മേഖലകളിൽ മികവ് തെളിയിച്ച  സ്ഥാപനങ്ങൾ തമ്മിൽ അക്കാദമിക സഹകരണം  നടന്നപ്പോഴാണ്. കോഴിക്കോട്ടെ പ്രമുഖ അക്കാദമിക സ്ഥാപനങ്ങളായ മർകസും ജെ ഡി ടിയും തമ്മിലുള്ള സഹകരണം വിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റങ്ങൾ ഉണ്ടാക്കാൻ നിമിത്തമാകുമെന്നു പ്രതീക്ഷയ്ക്കുന്നുവെന്നും ഡോ. മുബാറക് പാഷ പറഞ്ഞു.

മർകസ് റൈഹാൻ വാലി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ്  മർകസ് ചാൻസലർ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്തു.  മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. ജെ ഡി ടി ഇസ്‌ലാം സെക്രട്ടറി  ഡോ. പി സി അൻവർ, മർകസ് നോളജ് സിറ്റി ഡയറക്ടർ ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി എന്നിവർ  മുഖ്യപ്രഭാഷണം നിർവഹിച്ചു. ഡോ. മനോഹർ ലാൽ, മർകസ് അക്കാദമിക പ്രോജക്ട് ഡയറക്ടർ ഡോ. ഉമർ ഫാറൂഖ്, മർകസ്കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് പ്രിൻസിപ്പൽ  പ്രൊഫ.എ കെ അബ്ദുൽ ഹമീദ്, മർകസ് അക്കാദമിക ഡയറക്ടർ ഉനൈസ് മുഹമ്മദ് പ്രസംഗിച്ചു.

---- facebook comment plugin here -----

Latest