Connect with us

National

അക്കൗണ്ടുകള്‍ നീക്കം ചെയ്യല്‍; കേന്ദ്രവുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് ട്വിറ്റര്‍

Published

|

Last Updated

ന്യൂഡല്‍ഹി | മോദി കര്‍ഷകരുടെ വംശഹത്യക്ക് തയ്യാറാകുന്നു എന്ന ഹാഷ് ടാഗില്‍ ട്വീറ്റ് ചെയ്ത 257 അക്കൗണ്ടുകള്‍ നീക്കം ചെയ്യണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് ട്വിറ്റര്‍. എന്നാല്‍ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്ന കേന്ദ്ര നിര്‍ദേശത്തില്‍ ഒരു ഉറപ്പും ട്വിറ്റര്‍ നല്‍കിയിട്ടില്ല. നേരത്തെ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് ചില അക്കൗണ്ടുകള്‍ നേരത്തെ ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു. എന്നാല്‍ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇത് അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും ട്വീറ്റുകള്‍ പലതും വാര്‍ത്താമൂല്യമുള്ളതാണെന്നും ചൂണ്ടിക്കാട്ടി അവ പുനഃസ്ഥാപിക്കുകയായിരുന്നു.

എന്നാല്‍ ട്വിറ്റര്‍ ജീവനക്കാര്‍ക്കെതിരെ ഏഴ് വര്‍ഷം വരെ തടവ് ലഭിക്കുന്ന കുറ്റം ചുമത്തി കേസെടുക്കാന്‍ കേന്ദ്രം നീക്കം തുടങ്ങിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചര്‍ച്ചക്ക് തയ്യാറായതെന്നാണ് റിപ്പോര്‍ട്ട്.ഇപ്പോള്‍ ട്വിറ്റര്‍ മുന്നോട്ടുവെച്ച ചര്‍ച്ച സന്നദ്ധതയില്‍ കേന്ദ്ര ഐ ടി മന്ത്രാലയവും പോസറ്റീവായാണ് പ്രതികരിച്ചത്. ചര്‍ച്ചയെ സ്വാഗതം ചെയ്ത് ഐ ടി മന്ത്രി രവിശങ്കര്‍ പ്രസാദ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

---- facebook comment plugin here -----

Latest