ട്രംപിനെതിരായ രണ്ടാം ഇംപീച്ച്‌മെന്റ് വിചാരണ ഇന്നാരംഭിക്കും

Posted on: February 9, 2021 8:05 am | Last updated: February 9, 2021 at 11:56 am

വാഷിംഗ്ടണ്‍| അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ രണ്ടാമത്തെ ഇംപീച്ച്‌മെന്റ് വിചാരണ ഇന്ന് ആരംഭിക്കും. ബൈഡന്റെ വിജയം അട്ടിമറിക്കാന്‍ റിപ്പബ്ലിക്കന്‍ പ്രവര്‍ത്തകര്‍ ക്യാപ്പിറ്റോളില്‍ ആക്രമണം നടത്തിയ സംഭവത്തിലാണ് വിചാരണ. ട്രംപിനെ കുറ്റക്കാരനാക്കാനും അദ്ദേഹത്തെ വീണ്ടും പൊതുസ്ഥലത്ത് നിന്ന് വിലക്കാനും പ്രേരിപ്പിക്കുമെന്നാണ് പ്രതീക്ഷ. പ്രോസിക്ര്യൂട്ടര്‍മാരായ ഒമ്പത് ഡെമോക്രാറ്റിക് ജനാപ്രതിനിധി നിയമസഭാംഗങ്ങളും ഇതില്‍ പങ്കെടുക്കും. അതേസമയം, പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിന് ശേഷം ഇംപീച്ച്‌മെന്റ് നടത്തുന്നത് ഭരണഘടനാ വിരുന്ധമാണെന്ന അടിസ്ഥാനത്തില്‍ ട്രംപിനെതിരായ കേസ് തള്ളാനുള്ള ശ്രമവും നടന്നിരുന്നു. അമേരിക്കന്‍ ജനാധിപത്യത്തെയും ദേശീയ സുരക്ഷയെയും സംരക്ഷിക്കുന്നതിനും അധികാരത്തിനായുള്ള അക്രമത്തെ പ്രേരിപ്പിക്കുന്നതിന് വരുംകാലങ്ങളിലെ പ്രസിഡന്റുമാര്‍ക്ക് ഇതൊരു പാഠമാകണമെന്നും സെനറ്റ് ഹൗസ് പ്രോസിക്യൂട്ടര്‍മാര്‍ വാദിച്ചു.

ട്രംപിനുവേണ്ടി നിയമസംഘം റിപ്പോര്‍ട്ട് നല്‍കേണ്ട അവസാന ദിവസം തിങ്കളാഴ്ചയായിരുന്നു. അതേസമയം, അദ്ദേഹം ഇപ്പോള്‍ സ്ഥാനമൊഴിഞ്ഞതിനാല്‍ വിചാരണ നടത്താന്‍ ഭരണഘടനാപരമായ അധികാരം സെനറ്റിന് ഇല്ലെന്നാണ് ട്രംപ് അനുയായികളുടെ പക്ഷം. ഡെമോക്രാറ്റുകളുടെ നേതൃത്വത്തിലുള്ള ഹൗസ് ജനുവരി 13ന് ട്രംപിനെ ഇംപീച്ച് ചെയ്തിരുന്നു. രണ്ടുതവണ ഇംപീച്ച് ചെയ്യുന്നതും സ്ഥാനം ഒഴിഞ്ഞതിന് ശേഷവും വിചാരണ നേരിടുന്നതുമായ ആദ്യത്തെ യു എസ് പ്രസിഡന്റാണ് ട്രംപ്.