Connect with us

National

കര്‍ഷക നിയമങ്ങള്‍ കേന്ദ്രം പിന്‍വലിക്കണമെന്ന് ബി ജെ ഡിയും; ആവശ്യമുയര്‍ത്തിയത് എന്‍ ഡി എയുടെ സുഹൃത്ത്

Published

|

Last Updated

ഭുവനേശ്വര്‍ | കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ട് ഒഡീഷ ഭരിക്കുന്ന ബിജു ജനതാ ദളും (ബി ജെ ഡി). ഡല്‍ഹി അതിര്‍ത്തികളില്‍ രണ്ട് മാസമായി തുടരുന്ന കര്‍ഷക പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് നവീന്‍ പട്‌നായ്ക് നേതൃത്വം നല്‍കുന്ന ബി ജെ ഡിയുടെ ആവശ്യം. സര്‍ക്കാറിന്റെ ഭാഗത്തുനിന്നുള്ള ഏകപക്ഷീയ അട്ടിമറിക്കല്‍ കാരണമാണ് ഈ പ്രതിസന്ധി ഉയര്‍ന്നതെന്നും ബി ജെ ഡി നേതാവ് പിനാകി മിശ്ര എം പി പറഞ്ഞു.

നിലവിലെ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിച്ച് പുതിയ പരിഷ്‌കരണ ബില്ലുകള്‍ കൊണ്ടുവരണം. തുടര്‍ന്ന് ഇവ പാര്‍ലിമെന്റ് സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്കോ സെലക്ട് കമ്മിറ്റിക്കോ വിടണമെന്നും അങ്ങനെ അക്കാര്യത്തില്‍ ചര്‍ച്ച നടത്താമെന്നും മിശ്ര പറഞ്ഞു.

നിലവില്‍ പാസ്സാക്കിയ നിയമങ്ങള്‍ സെലക്ട്/ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിട്ടിരുന്നെങ്കില്‍ വിശദമായ ചര്‍ച്ച നടക്കുമായിരുന്നു. അങ്ങനെയെങ്കില്‍ ഈ പ്രതിഷേധം രൂപപ്പെടുമായിരുന്നില്ലെന്നും മിശ്ര പറഞ്ഞു. എന്‍ ഡി എ അംഗമല്ലെങ്കിലും നിര്‍ണായകഘട്ടങ്ങളില്‍ പാര്‍ലിമെന്റില്‍ കേന്ദ്രത്തിന് അനുകൂല നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടിയാണ് ബി ജെ ഡി.

Latest