Kerala
അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാനത്ത് മൂന്ന് ലക്ഷം പിന്‍വാതില്‍ നിയമനം: ചെന്നിത്തല

തിരുവനന്തപുരം | ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം സംസ്ഥാനത്ത് അഞ്ച് ലക്ഷം അനധികൃത നിയമനം നടന്നതായ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിന്‍വാതില്‍ നിയമനങ്ങളുടെ കുംഭമേളയാണ് അഞ്ച് വര്‍ഷത്തിനിടെ നടന്നതെന്നും ചെന്നിത്തല പറഞ്ഞു.
യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ ഇതിനെതിരെയെല്ലാം ശക്തമായ നിയമം കൊണ്ടുവരും. പി എസ് സിയിലെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാനും പുതിയ നിയമം കൊണ്ടുവരും. താത്ക്കാലിക നിയമനം എംപ്ലോയിമെന്റ് എക്സേഞ്ചിലൂടെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
---- facebook comment plugin here -----