വയനാട്ടില്‍ ഹര്‍ത്താല്‍ ആരംഭിച്ചു

Posted on: February 8, 2021 7:43 am | Last updated: February 8, 2021 at 3:19 pm

കല്‍പ്പറ്റ | വയനാട് വന്യജീവി സങ്കേതത്തിന് സമീപത്തെ ജനവാസപ്രദേശം പരിസ്ഥിതി ലോലമേഖലയാക്കാനുള്ള കേന്ദ്രത്തിന്റെ കരട് വിജ്ഞാപനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വയനാട്ടില്‍ യു ഡി എഫ് ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറിന് തുടങ്ങിയ ഹര്‍ത്താലില്‍ അവശ്യ സര്‍വ്വീസ് ഒഴികെയുള്ള വാഹനങ്ങളൊന്നും നിരത്തിലിറക്കിയിട്ടില്ല. കട,കമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. വ്യാപാരി സംഘടനകള്‍ അടക്കം ഹര്‍ത്താലിന് വലിയ പിന്തുണയാണുള്ളത്. വിജ്ഞാപനത്തിനെതിരെ ജില്ലയില്‍ വിവിധയിടങ്ങളില്‍ അല്‍പ്പ സമയത്തിനകം പ്രതിഷേധ പ്രകടനം ആരംഭിക്കും. ഇന്നലെ എല്‍ ഡി എഫിന്റെ നേതൃത്വത്തില്‍ വഴി തടയല്‍ സമരം നടന്നിരുന്നു.