മലപ്പുറത്തെ ഒരു സ്‌കൂളിലെ 140 വിദ്യാര്‍ഥികള്‍ക്കും 40 അധ്യാപകര്‍ക്കും കൊവിഡ്

Posted on: February 7, 2021 7:07 pm | Last updated: February 8, 2021 at 8:43 am

മലപ്പുറം | ജില്ലയിലെ ഒരു സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും കൂട്ടത്തോടെ കൊവിഡ് രോഗബാധ. മാറഞ്ചേരി ഗവ.സ്‌കൂളിലാണ് 140 വിദ്യാര്‍ഥികള്‍ക്കും, 40 അധ്യാപകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

628 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതില്‍ 180 സാമ്പിളുകളാണ് പോസിറ്റീവായത്. രോഗവ്യാപനം തടയാന്‍ മുന്‍കരുതല്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

സ്‌കൂളിലെ ഒരു വിദ്യാര്‍ഥിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ഥികളിലും അധ്യാപകരിലും നടത്തിയ പരിശോധനയിലാണ്  കൂട്ടത്തോടെ വൈറസ് ബാധ സ്ഥിരീകരിച്ചത്. അടുത്ത ദിവസം സ്‌ക്കൂളില്‍ ആന്റിജന്‍ പരിശോധന നടത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.