ബിജെപി അധികാരത്തിലെത്തിയാല്‍ ദേവസ്വം ബോര്‍ഡുകള്‍ പിരിച്ചുവിടും: കെ സുരേന്ദ്രന്‍

Posted on: February 7, 2021 4:39 pm | Last updated: February 7, 2021 at 4:39 pm

തിരുവനന്തപുരം | ബിജെപി സംസ്ഥാനത്ത് അധികാരത്തിലെത്തിയാല്‍ ദേവസ്വം ബോര്‍ഡുകള്‍ പിരിച്ചുവിടുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ദേവസ്വം ബോര്‍ഡിലെ രാഷ്ട്രീയക്കാരെ പുറത്താക്കി ഭരണം വിശ്വാസികളെ ഏല്‍പ്പിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ശബരിമല വിഷയത്തില്‍ എല്‍ഡിഎഫും യുഡിഎഫും ജനങ്ങളെ കബളിപ്പിക്കുകയാണ്. ശബരിമല പ്രക്ഷോഭ കാലത്ത് യുഡിഎഫ് നേതാക്കള്‍ മാളത്തിലൊളിച്ചു. കോണ്‍ഗ്രസിന്റെ ഒരു നേതാവും സമരത്തില്‍ ജനങ്ങളോടൊപ്പം ഇല്ലായിരുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.