ഡല്‍ഹിയില്‍ സമരത്തിനിടെ ഒരു കര്‍ഷകന്‍ കൂടി ജീവനൊടുക്കി

Posted on: February 7, 2021 1:06 pm | Last updated: February 7, 2021 at 3:52 pm

ന്യൂഡല്‍ഹി | കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം നടക്കുന്ന ഡല്‍ഹി അതിര്‍ത്തിയില്‍ ഒരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്തു. തിക്രിയിലാണ് സംഭവം. ഹരിയാനയിലെ ജിന്‍ഡില്‍ നിന്നുള്ള കരംവീര്‍ സിംഗ് ആണ് ജീവനൊടുക്കിയത്. ഇയാളുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയി.

കര്‍ഷക വിരുദ്ധ നിയമങ്ങള്‍ക്കെതിരെ കഴിഞ്ഞ 70 ദിവസത്തോളമായി സമരം നടത്തിവരികയാണ് കര്‍ഷക സംഘടനകള്‍. പ്രധാനമായും ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് കര്‍ഷകരാണ് സമരരംഗത്തുള്ളത്.