കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ല: രാകേഷ് ടികായത്ത്

Posted on: February 7, 2021 9:07 am | Last updated: February 7, 2021 at 12:57 pm

ന്യൂഡല്‍ഹി | കേന്ദ്രം കൊണ്ടുവന്ന കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് ഒരിഞ്ചു പോലും പിന്നോട്ടില്ലെന്ന് കര്‍ഷക നേതാവ് രാകേഷ് ടികായത്ത്. മുന്നോട്ടുവച്ച ആവശ്യങ്ങള്‍ പൂര്‍ണമായി അംഗീകരിക്കാതെ പ്രതിഷേധം അവസാനിപ്പിക്കുമെന്ന് കേന്ദ്രം കരുതേണ്ടെന്ന് റോഡ് ഉപരോധ സമരത്തിനു ശേഷം കര്‍ഷകരോട് സംസാരിക്കവേ ടിക്കായത്ത് പറഞ്ഞു.

ഒക്ടോബര്‍ രണ്ട് വരെ ഈ രീതിയിലുള്ള പ്രതിഷേധങ്ങള്‍ തുടരും. എന്നിട്ടും നിയമങ്ങള്‍ പിന്‍വലിക്കാന്‍ തയാറായില്ലെങ്കില്‍ മറ്റ് പ്രക്ഷോഭ പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. കര്‍ഷകരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണണമെന്ന് യു എന്‍ മനുഷ്യാവകാശ സംഘടന ആവശ്യപ്പെട്ടിരുന്നു.