എന്‍ സി പിയില്‍ വീണ്ടും പൊട്ടിത്തെറി; മാണി സി കാപ്പന്‍ യു ഡി എഫിലേക്കെന്ന് സൂചന

Posted on: February 7, 2021 7:19 am | Last updated: February 7, 2021 at 9:22 am

കോട്ടയം | എന്‍ സി പിയില്‍ വീണ്ടും പൊട്ടിത്തെറി. മാണി സി കാപ്പന്‍ യു ഡി എഫിലേക്കെന്ന് സൂചന. കാപ്പന്‍ പാലായില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായേക്കും. എല്‍ ഡി എഫില്‍ നിന്ന് ഇനിയും അവഗണന നേരിടാന്‍ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

എ ഐ സി സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറുമായി മാണി സി കാപ്പന്‍ കൂടിക്കാഴ്ച നടത്തി. നാളെ വീണ്ടും മുംബൈയിലേക്ക് തിരിക്കുന്ന അദ്ദേഹം ശരദ് പവാറിനെ കാണും.