കേന്ദ്ര കരട് വിജ്ഞാപനത്തിനെതിരെ വയനാട്ടില്‍ പ്രതിഷേധം

Posted on: February 6, 2021 5:03 pm | Last updated: February 6, 2021 at 5:03 pm

കല്‍പ്പറ്റ | വയനാട് വന്യജീവിസങ്കേതത്തിന് ചുറ്റുമുള്ള മൂന്നര കിലോമീറ്റര്‍ പരിധിയെ പരിസ്ഥിതി ലോല പ്രദേശമാക്കാനുള്ള കേന്ദ്രത്തിന്റെ കരട് വിജ്ഞാപനത്തിനെതിരെ ജില്ലയില്‍ വന്‍ പ്രക്ഷോഭം. നാളെ എല്‍ ഡി എഫ് വഴിതടയല്‍ സമരം നടത്തും. ബത്തേരി മാനന്തവാടി കല്ലൂര്‍ കാട്ടിക്കുളം എന്നിവിടങ്ങളിലാണ് വഴി തടയുക. രാവിലെ 11 മുതല്‍ 12 മണി വരെയാണ് വഴിതടയല്‍ സമരം.

തിങ്കളാഴ്ച വിഷയത്തില്‍ ഹര്‍ത്താല്‍ നടത്താന്‍ യു ഡി എഫ് തീരുമാനിച്ചിട്ടുണ്ട്. തെരുവിലിറങ്ങുമെന്ന് ബത്തേരി രൂപതയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കരട് വിജ്ഞാപനത്തിനെതിരെ നിയമ നടപടിയും ആലോചിക്കുന്നുണ്ട്.