എം ബി രാജേഷിന്റെ ഭാര്യയുടെ വിവാദ നിയമനം: കെ എസ് യു പ്രവര്‍ത്തകര്‍ വി സിയുടെ ഓഫീസിലേക്ക് തള്ളിക്കയറി

Posted on: February 6, 2021 1:08 pm | Last updated: February 6, 2021 at 5:38 pm

കൊച്ചി |  സിപിഎം നേതാവ് എം ബി രാജേഷിന്റെ ഭാര്യയുടെ വിവാദ നിയമനത്തില്‍ പ്രതിഷേധിച്ച് കെ എസ് യു പ്രവര്‍ത്തകര്‍ കാലടി സംസ്‌കൃത സര്‍വകലാശാലയിലേക്ക്മാര്‍ച്ച് നടത്തി. പ്രതിഷേധ മാര്‍ച്ചുമായെത്തിയപ്രവര്‍ത്തകര്‍ ക്യാമ്പസിനുള്ളില്‍ പ്രവേശിച്ച് വൈസ് ചാന്‍സലറുടെ ഓഫീസിലേക്ക് തള്ളിക്കയറി.

സര്‍വകലാശാല ഗേറ്റ് ബലമായി തുറന്ന് പോലീസുകാരെ മറികടന്നാണ് പ്രവര്‍ത്തകര്‍ ക്യാമ്പസിനുള്ളിലേക്ക് പ്രവേശിച്ചത്. വി സിയുടെ ഓഫീസിന് മുന്നിലെത്തിയ പ്രവര്‍ത്തകര്‍കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. കുറച്ച് പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി. സ്ഥലത്ത് ഇപ്പോഴും നേരിയ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.