ശബരിമല: അധികാരത്തിലെത്തിയാല്‍ പാസാക്കുന്ന നിയമത്തിന്റെ കരട് യുഡിഎഫ് പുറത്തുവിട്ടു

Posted on: February 6, 2021 12:35 pm | Last updated: February 6, 2021 at 6:06 pm

തിരുവനന്തപുരം | അധികാരത്തിലെത്തിയാല്‍ ശബരിമലയുമായി ബന്ധപ്പെട്ട് പാസാക്കാന്‍ ഉദ്ദേശിക്കുന്ന നിയമത്തിന്റെ കരട് യുഡിഎഫ് പുറത്തുവിട്ടു.

ശബരിമലയില്‍ ആചാരം ലംഘിച്ചു കടന്നാല്‍ രണ്ടു വര്‍ഷം വരെ തടവ് എന്നതാണ് നിയമത്തിലെ പ്രധാന വ്യവസ്ഥ. തന്ത്രിയുടെ അനുമതിയോടെ പ്രവേശന നിയന്ത്രണം നടപ്പാക്കുമെന്നും നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് കരട് പരസ്യപ്പെടുത്തിയത്.

അധികാരത്തിലെത്തിയാല്‍ ശബരിമലക്കായി പ്രത്യേക നിയമ നിര്‍മാണം നടത്തുമെന്ന് യുഡിഎഫ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.