കൊച്ചിയില്‍ സ്പീക്കര്‍ക്ക് നേരെ യൂത്ത് കോണ്‍ഗ്രസുകാരുടെ കരിങ്കൊടി പ്രതിഷേധം

Posted on: February 6, 2021 11:15 am | Last updated: February 6, 2021 at 5:37 pm

കൊച്ചി | സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരേ കൊച്ചിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. സ്വര്‍ണ കടത്തുകാര്‍ക്ക് ഒത്താശ ചെയ്ത സ്പീക്കര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

റോട്ടറി ക്ലബിന്റെ പരിപാടിയില്‍ പങ്കെടുത്തു മടങ്ങുകയായിരുന്ന സ്പീക്കര്‍ക്ക് നേരെ പ്രതിഷേധക്കാര്‍ കൊടി വീശുകയായിരുന്നു. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.