എല്‍ഡിഎഫ് സര്‍ക്കാറിന്റെ നിയമനങ്ങളെക്കുറിച്ച് സമഗ്ര അന്വേഷണം വേണം: മുല്ലപ്പള്ളി രാമചന്ദ്രന്‍

Posted on: February 6, 2021 10:55 am | Last updated: February 6, 2021 at 1:10 pm

കൊച്ചി | യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഈ സര്‍ക്കാറിന്റെ അനധികൃത നിയമനങ്ങള്‍ പുനപരിശോധിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലത്തെ നിയമനങ്ങളെക്കുറിച്ച് സമഗ്ര അന്വേഷണം വേണം. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ പി എസ് സിയെ നോക്ക്കുത്തിയാക്കി ആയിരക്കണക്കിന് പുറംവാതില്‍ നിയമനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

രാജവാഴ്ചയുടെ കാലത്തുപോലും നടക്കാത്ത രീതിയിലുള്ള നടപടികളാണ് പിണറായി സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു