വർഗീയ പോസ്റ്റ്: ആർ വി ബാബു അറസ്റ്റിൽ

Posted on: February 5, 2021 6:38 pm | Last updated: February 5, 2021 at 6:38 pm

കൊച്ചി | യുട്യൂബിൽ വർഗീയ പരാമർശം നടത്തിയ ഹിന്ദു ഐക്യവേദി നേതാവ് ആര്‍ വി ബാബു അറസ്റ്റിൽ. ഐ പി സി 153 എ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. ഹലാല്‍ സ്റ്റിക്കര്‍ നീക്കണമെന്നാവശ്യപ്പെട്ട് എറണാകുളം കുറുമശേരി ബേക്കറിയുടമയെ ഭീഷണിപ്പെടുത്തിയതിനും കേസുണ്ടായിരുന്നു.

സംഭവത്തില്‍ ഹിന്ദു ഐക്യവേദി പാറക്കടവ് പഞ്ചായത്ത് സമിതി ഭാരവാഹികള്‍ ഉള്‍പ്പെടെ നാലു പേരെ നേരത്തെ ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹിന്ദു ഐക്യവേദി പാറക്കടവ് പഞ്ചായത്ത് സമിതി പ്രസിഡന്റ് അരുണ്‍ അരവിന്ദ്, സെക്രട്ടറി ധനേഷ് പ്രഭാകരന്‍, പ്രവര്‍ത്തകരായ സുജയ്, ലെനിന്‍ എന്നിവരാണ് അറസ്റ്റിലായത്.

ഡിസംബര്‍ 28നാണ് കുറുമശേരിയില്‍ പുതുതായി തുടങ്ങിയ ബേക്കറി സ്ഥാപനത്തിന് ഹലാല്‍ സ്റ്റിക്കര്‍ നീക്കം ചെയ്യണം എന്ന് പറഞ്ഞ് ഭീഷണിയുമായി ഹിന്ദു ഐക്യവേദി നോട്ടീസ് നല്‍കിയത്. ഇതേത്തുടര്‍ന്ന് ബേക്കറി ഉടമ ജോണ്‍സണ്‍ ദേവസി സ്റ്റിക്കര്‍ നീക്കം ചെയ്തിരുന്നു.