Connect with us

National

നിരോധനാജ്ഞ വകവെക്കാതെ യു പിയിലെ ഷംലിയില്‍ മഹാപഞ്ചായത്ത്

Published

|

Last Updated

ഷംലി | ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ അനുമതി നല്‍കിയില്ലെങ്കിലും ഷംലിയിലെ കര്‍ഷക പഞ്ചായത്തില്‍ നിരവധി പേര്‍ ഒത്തുകൂടി. ആയിരക്കണക്കിന് കര്‍ഷകരാണ് പഞ്ചായത്തിനെത്തിയത്. ഇവരിപ്പോഴും ഇവിടെ കുത്തിയിരുന്ന് പഞ്ചായത്തിന്റെ വിവിധ പരിപാടികളില്‍ പങ്കെടുക്കുകയാണ്.

കൊവിഡ് നിയന്ത്രണത്തിന്റെ പേരിലാണ് ജില്ലാ ഭരണകൂടം പഞ്ചായത്തിന് അനുമതി നിഷേധിച്ചത്. അടുത്ത ഏപ്രില്‍ വരെയാണ് വലിയ സംഗമങ്ങള്‍ നിരോധിച്ചത്. എന്നാല്‍, കര്‍ഷക പ്രതിഷേധം തടയാനുള്ള സര്‍ക്കാര്‍ നടപടകളായതിനാല്‍ ഭാരതീയ കിസാന്‍ യൂനിയനും രാഷ്ട്രീയ ലോക് ദളും പിന്മാറാന്‍ ഒരുക്കമായിരുന്നില്ല.

ഷംലിയില്‍ പോകാന്‍ 144 കാരണങ്ങളുണ്ടെന്ന് ആര്‍ എല്‍ ഡി നേതാവ് ജയന്ത് ചൗധരി നിരോധനാജ്ഞയെ സൂചിപ്പിച്ച് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. രാവിലെ മുതല്‍ തന്നെ ട്രാക്ടറുകളുമായി ഷംലിയിലേക്ക് കര്‍ഷകര്‍ എത്തിത്തുടങ്ങി. കര്‍ഷകര്‍ക്ക് പിന്തുണയുമായി യു പിയിലും ഹരിയാനയിലും നിരവധി മഹാപഞ്ചായത്തുകളാണ് നടന്നത്.