Connect with us

Gulf

ഹസ്സ റോഡില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് 15 പേര്‍ക്ക് പരുക്ക് പരുക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരം

Published

|

Last Updated

ദുബൈ | ദുബൈ സൈഹ് ശുഐബില്‍ മിനിവാന്‍ കാറിലിടിച്ചുണ്ടായ അപകടത്തില്‍ 15 പേര്‍ക്ക് പരുക്ക്. 12 പാക്കിസ്ഥാനികള്‍ക്കും മൂന്ന് ബംഗ്ലാദേശികള്‍ക്കുമാണ് പരുക്കേറ്റത്. രണ്ട് വ്യത്യസ്ത കമ്പനികളില്‍ നിന്നുള്ള തൊഴിലാളികളാണ് ഇവര്‍. ഇവരില്‍ ചിലരുടെ നില ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു. ഹസ്സ റോഡില്‍ ഇന്നലെ രാവിലെയാണ് അപകടം. ഡ്രൈവര്‍ തെറ്റായ വഴിയില്‍ മറ്റൊരു വാഹനത്തെ മറികടന്നതാണ് അപകടത്തിനിടയാക്കിയതെന്ന് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായതായി ദുബൈ പോലീസ് ട്രാഫിക് വിഭാഗം ഡയറക്ടര്‍ ബ്രിഗേ. സൈഫ് മുഹൈര്‍ അല്‍ മസ്‌റൂഇ പറഞ്ഞു.

അപകടം റിപ്പോര്‍ട്ട് ചെയ്തയുടനെ പോലീസ് പട്രോളിംഗും ആംബുലന്‍സും സ്ഥലത്തെത്തി. പരുക്കേറ്റവരെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചു. ഗുരുതരാവസ്ഥയിലുള്ളവരെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചതായി എന്‍ എം സി ഹെല്‍ത് കെയര്‍ ഗ്രൂപ്പിന്റെ വക്താവ് പറഞ്ഞു. നിസ്സാര പരുക്കേറ്റ ഏഴ് തൊഴിലാളികളെ ഡിസ്ചാര്‍ജ് ചെയ്തു. ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാന്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത കാട്ടണമെന്നും ട്രാഫിക് നിയമവും ചട്ടങ്ങളും പാലിക്കണമെന്നും ബ്രിഗേ. അല്‍ മസ്്‌റൂഇ അഭ്യര്‍ഥിച്ചു.

---- facebook comment plugin here -----

Latest