രാജ്യത്ത് 12,408 പേര്‍ക്ക് കൂടി കൊവിഡ്; 120 മരണം

Posted on: February 5, 2021 12:54 pm | Last updated: February 5, 2021 at 6:16 pm

ന്യൂഡല്‍ഹി | രാജ്യത്ത് 12,408 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കേസുകള്‍ 1,08,02,591 ആയി. 120 മരണങ്ങള്‍ കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. 1,54,823 ആണ് ആകെ മരണം.

24 മണിക്കൂറിനുള്ളില്‍ 15,853 പേര്‍ക്ക് രോഗം ഭേദമായി. 3,565 പേരെ പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ 1,51,460 പേര്‍ ചികിത്സയിലുണ്ട്.