ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ക്രിക്കറ്റ് ടെസ്റ്റ് ഇന്ന് ചെന്നൈയില്‍ തുടങ്ങും

Posted on: February 5, 2021 7:23 am | Last updated: February 5, 2021 at 10:48 am

ചെന്നൈ | ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് തുടക്കമാകും. ചെന്നൈയിലെ ചിദംബരം സ്റ്റേഡിയത്തില്‍ രാവിലെ 9.30നാണ് മത്സരം തുടങ്ങുക. നാല് ടെസ്റ്റുകള്‍ അടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളാണ് ചെന്നെെയിൽ നടക്കുന്നത്. ഇന്നാരംഭിക്കുന്ന മത്സരത്തില്‍ കാണികളുണ്ടാകില്ല. ഈ മാസം 13ന് ആരംഭിക്കുന്ന രണ്ടാം ടെസ്റ്റില്‍ അന്‍പത് ശതമാനം കാണികളെ അുവദിക്കും.

കോവിഡ് സൃഷ്ടിച്ച ഒരുവര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് രാജ്യത്ത് അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം തിരിച്ചെത്തുന്നത്. പ്രഥമ ഐ.സി.സി ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിലെ ഫൈനല്‍ ബര്‍ത്ത് ലക്ഷ്യമിട്ടാണ് ഇരു ടീമുകളും കളത്തിലിറങ്ങുന്നത്.

ജൂണില്‍ ലോര്‍ഡ്‌സില്‍ നടക്കുന്ന ഫൈനലിലേക്ക് ന്യൂസിലന്റ് ഇതിനകം യോഗ്യത നേടിക്കഴിഞ്ഞിട്ടുണ്ട്. ഇന്ത്യക്കെതിരെ വന്‍ ജയം നേടിയാലേ ഇംഗ്ലണ്ടിന് ഫൈനലില്‍ എത്താനാവൂ. 2-0ന് ജയിച്ചാല്‍ ഇന്ത്യക്ക് ഫൈനലിലെത്താം. പരമ്പര സമനിലയിലായാല്‍ ഓസ്‌ട്രേലിയ ഫൈനലില്‍ കളിക്കും.