Connect with us

Business

റിസര്‍വ് ബാങ്കിന്റെ ദ്വൈമാസ വായ്പാ നയം ഇന്ന്

Published

|

Last Updated

ന്യൂഡല്‍ഹി | റിസര്‍വ് ബാങ്കിന്റെ ഈ സാമ്പത്തിക വര്‍ഷത്തെ അവസാന ദ്വൈമാസ വായ്പാ നയം ഇന്ന് പ്രഖ്യാപിക്കും. ആര്‍ ബി ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ അധ്യക്ഷതയില്‍ മൂന്ന് ദിവസമായി ചേരുന്ന വായ്പാ അവലോകന യോഗത്തിന് ശേഷമാണ് നയം പ്രഖ്യാപിക്കുക.

കഴിഞ്ഞ മൂന്ന് തവണയും പലിശ നിരക്കുകളില്‍ റിസര്‍വ് ബാങ്ക് മാറ്റം വരുത്തിയിരുന്നില്ല. നിലവില്‍ റിപ്പോ നിരക്ക് നാല് ശതമാനവും റിവേഴ്സ് റിപ്പോ നിരക്ക് 3.35 ശതമാനവുമാണ്.