Connect with us

Gulf

കെ പി എ മജീദും പി വി അബ്ദുല്‍ വഹാബും മത്സരിക്കുന്നതിനെതിരെ കെ എം സി സി

Published

|

Last Updated

അബൂദബി | പാര്‍ട്ടി പദവിയില്‍ ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ നിലവിലെ സാഹചര്യത്തില്‍ അനിവാര്യമല്ലെങ്കില്‍ മത്സരിപ്പിക്കരുതെന്ന് കെ എം സി സി. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദും ദേശീയ ട്രഷററും എം പിയുമായ പി വി വഹാബും സ്ഥാനാര്‍ഥികളാവേണ്ട അനിവാര്യത ഇപ്പോള്‍ പാര്‍ട്ടിക്കോ മുന്നണിക്കോ ഇല്ല. മാത്രവുമല്ല, തിരഞ്ഞെടുപ്പ് ഗോദയില്‍ എന്‍ജിനീയറിംഗിന് നായകരില്ലാത്ത അവസ്ഥ വരുമെന്നും കെ എം സി സി മുന്നറിയിപ്പ് നല്‍കി. അബൂദബി കെ എം സി സിയാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് കത്ത് നല്‍കിയത്. ഇവര്‍ രണ്ടു പേരും സ്ഥാനാര്‍ഥികള്‍ ആവുമെന്ന് ഏറെക്കുറെ ഉറപ്പായ സാഹചര്യത്തിലാണ് പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധം ശക്തമാവുന്നത്.

യു ഡി എഫിനും മുസ്‌ലിം ലീഗിനും ഏറ്റവും നിര്‍ണായകമായ ഈ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി ലിസ്റ്റ് വളരെ പ്രസക്തവും പ്രധാന്യമേറിയതുമാണ്. സ്വാധീനങ്ങള്‍ ഉപയോഗപ്പെടുത്തി സീറ്റ് ഉറപ്പിക്കാന്‍ ശ്രമിക്കുന്നവരെ തിരിച്ചറിയണമെന്നും കത്തില്‍ സൂചിപ്പിച്ചു.