ഇരുപതിനായിരം രൂപക്ക് താഴെയൊരു 5ജി ഫോണ്‍; എക്‌സ് 7 സീരീസുമായി റിയല്‍മി

Posted on: February 4, 2021 3:09 pm | Last updated: February 4, 2021 at 3:09 pm

ന്യൂഡല്‍ഹി | 5ജി കരുത്തുള്ള എക്‌സ്7 പ്രോ, എക്‌സ്7 എന്നിവ ഇന്ത്യന്‍ വിപണിയിലെത്തിച്ച് റിയല്‍മി. ഇതില്‍ 6ജിബി+ 128 ജിബി വരുന്ന റിയല്‍മി എക്‌സ്7 5ജിക്കാണ് 19,999 രൂപ. ഈ മോഡലിന്റെ 8ജിബി+ 128ജിബി വകഭേദത്തിന് 21,999 രൂപയാണ് വില.

റിയല്‍മി എക്‌സ്7 പ്രോ 5ജി (8ജിബി+ 128ജിബി)ക്ക് 29,999 രൂപയാകും. ഫെബ്രുവരി പത്തിന് ഉച്ചക്ക് 12 മുതല്‍ പ്രോയും ഫെബ്രുവരി 12 മുതല്‍ എക്‌സ്7ഉം വില്‍പ്പനക്കെത്തും. ഐ സി ഐ സി ഐ, ആക്‌സിസ് ബേങ്ക് ക്രെഡിറ്റ് കാര്‍ഡുടമകള്‍ക്ക് യഥാക്രമം 2,000, 1,500 രൂപ വീതം ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടുണ്ട്.

64 മെഗാപിക്‌സല്‍ ആണ് പ്രൈമറി സെന്‍സര്‍. എട്ട് മെഗാപിക്‌സല്‍, രണ്ട് മെഗാപിക്‌സല്‍ വീതം ബ്ലാക് ആന്‍ഡ് വൈറ്റ് പോര്‍ട്രെയ്റ്റ് സെന്‍സര്‍, മാക്രോ ഷൂട്ടര്‍ എന്നിവയുമുണ്ട്. സെല്‍ഫി ക്യാമറ 32 മെഗാപിക്‌സല്‍ വരുന്നതാണ്. 4,500 എം എ എച്ച് ആണ് ബാറ്ററി.

ALSO READ  അത്യുഗ്രന്‍ സവിശേഷതകളോടെ സാംസംഗ് ഗ്യാലക്‌സി എഫ്62 ഇന്ത്യയില്‍