Kerala
മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നു; സുധാകരനെ തിരുത്തി ചെന്നിത്തല

കോഴിക്കോട് | മുഖ്യമന്ത്രി പിണറായി വിജയനെതിരേ വിവാദ പരാമര്‍ശം നടത്തിയ കെ സുധാകരന്‍ എംപിയെ തിരുത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് ചെന്നിത്തല പറഞ്ഞു.
ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി തലശേരിയില്‍ നടത്തിയ പൊതുയോഗത്തിലാണ് സുധാകരന്‍ അധിക്ഷേപ പരാമര്‍ശം നടത്തിയത്. ചെത്തുകാരന്റെ കുടുംബത്തില്‍ നിന്ന് വന്ന മുഖ്യമന്ത്രി ഇപ്പോള്‍ സഞ്ചരിക്കുന്നത് ഹെലികോപ്ടറിലാണെന്നായിരുന്നു അധിക്ഷേപതരത്തിലുള്ള പരാമര്‍ശം.
---- facebook comment plugin here -----