Connect with us

Covid19

സഊദിയില്‍ കൊവിഡ് വാക്സിന്‍ വലിയ അളവില്‍ ലഭ്യമാക്കും: ആരോഗ്യമന്ത്രി

Published

|

Last Updated

ജിദ്ദ | സഊദിയില്‍ കൊവിഡ് വാക്സിന്‍ വലിയ അളവില്‍ ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി ഡോ: തൗഫീഖ് അല്‍ റബിയ പറഞ്ഞു. 20 ാമത് ഹജ്ജ്- ഉംറ റിസര്‍ച്ച് ഫോറത്തില്‍ പ്രസംഗിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ആരോഗ്യ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ വരും ദിവസങ്ങളില്‍ വിവിധ വാക്‌സിന്‍ വിതരണക്കാരില്‍ നിന്നായി കൊവിഡ് വാക്‌സിനുകള്‍ ലഭ്യമാക്കുമെന്ന് തൗഫീഖ് അല്‍ റബിയ വ്യക്തമാക്കി.

2020 ഡിസംബര്‍ 17 ന് ആദ്യ വാക്‌സിന്‍ ലഭ്യമാക്കിയ ലോകത്തിലെ ആദ്യത്തെ രാജ്യങ്ങളിലൊന്നായി മാറാന്‍ സഊദിക്ക് കഴിഞ്ഞു. കഴിഞ്ഞ നാലാഴ്ചക്കിടെ രാജ്യത്ത് കൊവിഡ് വൈറസ് അണുബാധയുടെ വര്‍ധന റിപ്പോര്‍ട്ട് ചെയ്തതോടെ തീവ്രപരിചരണ കിടക്കകളുടെ എണ്ണം 13,000 ആയി ഉയര്‍ത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
രോഗ പ്രതിരോധത്തിനായി മുന്തിയ പരിഗണനയാണ് സ്വദേശികള്‍ക്കും വിദേശികള്‍ക്കും നല്‍കി വരുന്നത്.
കൊവിഡ് വൈറസ് പരിശോധനകള്‍ക്കായി 230 ല്‍ അധികം (ടെറ്റമ്മന്‍) ക്ലിനിക്കുകളാണ് രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ പ്രവര്‍ത്തിക്കുന്നത്.