Connect with us

Kerala

ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Published

|

Last Updated

അടൂര്‍ | ഓടിക്കൊണ്ടിരുന്ന ബി എം ഡബ്ല്യു കാര്‍ പൂര്‍ണമായി കത്തിനശിച്ചു. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപെട്ടു. അടൂര്‍ -ശാസ്താംകോട്ട റോഡില്‍ താഴത്തുമണ്‍ ജംഗ്ഷനു സമീപമുള്ള കൊടുംവളവില്‍ കഴിഞ്ഞ രാത്രിയാണ് സംഭവം. പത്തനംതിട്ട കുലശേഖരപതി സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് കാര്‍.

കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടില്‍ പോയി തിരികെ മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. മൂന്നുപേരാണ് കാറിലുണ്ടായിരുന്നത്. പിന്നാലെ എത്തിയ ബൈക്ക് യാത്രക്കാര്‍ കാറിനു പിന്നില്‍ തീ കണ്ട് തടഞ്ഞുനിര്‍ത്തി വിവരം അറിയിക്കുകയായിരുന്നു. യാത്രക്കാര്‍ പുറത്തിറങ്ങി നിമിഷങ്ങള്‍ക്കകം തീ ആളിപ്പടര്‍ന്നു. അടൂരില്‍ നിന്നും രണ്ട് യൂനിറ്റ് ഫയര്‍ഫോഴ്സ് സംഘം എത്തി തീയണച്ചെങ്കിലും അപ്പോഴേക്കും കാര്‍ പൂര്‍ണമായി കത്തിപ്പോയിരുന്നു.

Latest