വാര്‍ത്താ സമ്മേളനത്തിനിടെ വെള്ളത്തിന് പകരം സാനിറ്റൈസര്‍ കുടിച്ച് കോര്‍പറേഷന്‍ ഉദ്യോഗസ്ഥന്‍

Posted on: February 3, 2021 5:58 pm | Last updated: February 3, 2021 at 6:00 pm

മുംബൈ | വാര്‍ത്താ സമ്മേളനത്തിനിടെ കുടിവെള്ളമാണെന്ന് കരുതി സാനിറ്റൈസര്‍ കുടിച്ച് മുംബൈ കോര്‍പറേഷനിലെ ഉദ്യോഗസ്ഥന്‍. ബൃഹണ്‍മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്റെ വിദ്യാഭ്യാസ ബജറ്റ് വിശദീകരിക്കുമ്പോഴായിരുന്നു സംഭവം. അബദ്ധം മനസ്സിലായയുടനെ അദ്ദേഹം വായിലുള്ളത് തുപ്പിക്കളഞ്ഞു.

അസി.മുനിസിപ്പല്‍ കമ്മീഷണറായ രമേശ് പവാറാണ് മേശയിലുണ്ടായിരുന്ന സാനിറ്റൈര്‍ കുപ്പിയെടുത്ത് വായിലേക്ക് ഒഴിച്ചത്. കൂടെ മറ്റ് ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. മൂടി തുറന്ന് ഒഴിക്കുന്ന കുപ്പിയിലായിരുന്നു സാനിറ്റൈസര്‍.

ഉദ്യോഗസ്ഥന്‍ സാനിറ്റൈസര്‍ കുടിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അബദ്ധം മനസ്സിലാക്കി ഉടനെ അദ്ദേഹം പുറത്തേക്ക് പോയി വായ വൃത്തിയാക്കി വന്നു. തുടര്‍ന്ന് ബജറ്റ് അവതരിപ്പിക്കുകയുമായിരുന്നു. വീഡിയോ കാണാം:

ALSO READ  രണ്ട് ഷര്‍ട്ട് മോഷ്ടിച്ചതിന് ജയിലില്‍ കഴിയേണ്ടി വന്നത് 20 വര്‍ഷം