Connect with us

Kerala

ശബരിമല വിഷയം ഇപ്പോള്‍ കോണ്‍ഗ്രസ് ഉയര്‍ത്തുന്നത് കാപട്യം: ജെ പി നഡ്ഡ

Published

|

Last Updated

തിരുവനന്തപുരം | ശബരിമല വിഷയം കോണ്‍ഗ്രസ് ഇപ്പോള്‍ ഉയര്‍ത്തുന്നത് കാപട്യത്തിന്റെ ഭാഗമാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ. ഇക്കാര്യത്തില്‍ ഇതുവരെ രാഹുല്‍ ഗാന്ധി ഒരു വാക്ക് പോലും സംസാരിച്ചിട്ടില്ലെന്നും തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നഡ്ഡ പറഞ്ഞു.

പിണറായി വിജയന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫ് ആസൂത്രിതമായി ഭരണഘടനാ സ്ഥാപനങ്ങളെ ആക്രമിക്കുകയാണ്. സിഎജിക്കെതിരായ പ്രമേയം ജനാധിപത്യ സംവിധാനത്തെ അപകടപ്പെടുത്തുന്നതാണെന്നും നഡ്ഡ പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍ കേരളത്തിലെ മാത്രമല്ല ആത്മാഭിമാനമുള്ള ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള മലയാളികളേയും ലജ്ജിപ്പിച്ചു.സിപിഎം സര്‍ക്കാര്‍ സര്‍വീസുകളില്‍ പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തുന്നു. കൊവിഡ് നിയന്ത്രണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും നഡ്ഡ ആരോപിച്ചു.സംസ്ഥാനത്തെ ബിജെപിയില്‍ വിഭാഗീയതയില്ലെന്നും ശോഭാ സുരേന്ദ്രനുമായുള്ള പ്രശ്‌നം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു