കിട്ടാക്കടത്തിന് ബാഡ് ബേങ്ക് സ്ഥാപിക്കാനുള്ള കേന്ദ്ര നീക്കം വിപണിയില്‍ വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന് വിലയിരുത്തല്‍

Posted on: February 3, 2021 4:41 pm | Last updated: February 3, 2021 at 4:41 pm

ന്യൂഡല്‍ഹി | കിട്ടാക്കടം കൈകാര്യം ചെയ്യാന്‍ ബാഡ് ബേങ്ക് സ്ഥാപിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം വിപണിയില്‍ വലിയ പ്രത്യാഘാതങ്ങളാകും സൃഷ്ടിക്കുകയെന്ന് വിദഗ്ധര്‍. ഇപ്പോള്‍ മുന്‍കൂട്ടി കാണാനാകാത്ത പ്രത്യാഘാതങ്ങളുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കടക്കെണിയിലായ സ്വത്തിന്റെ വില വര്‍ധിക്കുന്നത് ഇത് ഇല്ലാതാക്കും.

വായ്പ തിരിച്ചടക്കാത്ത കമ്പനിയുടെ വില ആകര്‍ഷകമായി അവതരിപ്പിക്കാന്‍ വായ്പ നല്‍കിയവരില്‍ ബാഡ് ബേങ്ക് സമ്മര്‍ദം കുറച്ചെങ്കിലാണ് ഇത് സംഭവിക്കുക. ഉടമസ്ഥതാ ഘടന അടക്കമുള്ളവ പുറത്തുവിടുമ്പോള്‍ ചിത്രം വ്യക്തമാകും. കടക്കെണിയിലായ കമ്പനി കുറഞ്ഞ വിലക്ക് വാങ്ങിയ വായപാദാതാവ്, ബാഡ് ബേങ്കിന്റെ ഉടമസ്ഥരിലുണ്ടെങ്കില്‍ ഓഹരി വിപണിയില്‍ മൂല്യം കുറക്കേണ്ട സ്ഥിതി വരും.

ബാഡ് ബേങ്ക് ആരംഭിക്കാന്‍ ബേങ്കുകള്‍ പ്രാഥമിക മൂലധനം മുന്നോട്ടുവെക്കേണ്ടി വരും. കിട്ടാക്കടമുള്ള കമ്പനിയുടെ ആസ്തിക്ക് വിലയിടുന്നതിലെ സുതാര്യതയുമായി ബന്ധപ്പെട്ട ഏത് പ്രശ്‌നവും വായ്പ നല്‍കിയ സ്ഥാപനത്തിന്റെ പലിശ ഇടിക്കുന്നതിന് കാരണമാകും. കിട്ടാക്കടവുമായി ബന്ധപ്പെട്ട് ബാഡ് ബേങ്ക് സ്ഥാപിക്കുമെന്ന് കേന്ദ്ര ബജറ്റിലാണ് പ്രഖ്യാപനമുണ്ടായത്.

ALSO READ  ആമസോണിലും ഫ്ലിപ്കാര്‍ട്ടിലും വില്‍പ്പന മേള; വിവിധ ഉത്പന്നങ്ങള്‍ വിലക്കിഴിവില്‍