Connect with us

Kerala

പാലക്കാട് ബൈക്ക് യാത്രികനെ അക്രമിച്ച് സ്വര്‍ണവും ഫോണും കവര്‍ന്നു; രണ്ട് പേര്‍ അറസ്റ്റില്‍

Published

|

Last Updated

പാലക്കാട് |  ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ ആക്രമിച്ച് സ്വര്‍ണവും മൊബൈല്‍ ഫോണും കവര്‍ന്ന സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍ . പാലക്കാട് ജയമാതാ കോളജിന് സമീപം താമസിക്കുന്ന അന്‍സാര്‍(25), തോട്ടിങ്ങല്‍ സ്വദേശി ഹഫിന്‍(25) എന്നിവരാണ് അറസ്റ്റിലായത്.

ജനുവരി 31നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പാലക്കാട് മാര്‍ക്കറ്റില്‍ നിന്നും സാധനങ്ങള്‍ വാങ്ങി ബൈക്കില്‍ മടങ്ങുകയായിരുന്ന പല്ലശന സ്വദേശി റിജുവിനെയാണ് ബൈക്കിലെത്തിയ അക്രമി സംഘം തോട്ടിങ്ങലില്‍ വച്ച് ഇടിച്ചു വീഴ്ത്തി കവര്‍ച്ച നടത്തിയത്. റിജുവന്റെ നാല് പവന്‍ സ്വര്‍ണവും മൊബൈല്‍ ഫോണും പ്രതികള്‍ കവര്‍ന്നിരുന്നു.മോഷണ മുതല്‍ ഇവരില്‍ നിന്നും കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

---- facebook comment plugin here -----

Latest