Connect with us

Saudi Arabia

പിടിച്ചെടുത്ത ദക്ഷിണ കൊറിയന്‍ കപ്പലിലെ ജീവനക്കാരെ ഉടന്‍ വിട്ടയക്കുമെന്ന് ഇറാന്‍

Published

|

Last Updated

റിയാദ് | 2020 ഡിസംബറില്‍ ഹോര്‍മുസ് കടലിടുക്കില്‍ നിന്നും പിടിച്ചെടുത്ത ദക്ഷിണ കൊറിയന്‍ കപ്പലിലെ ജീവനക്കാരെ വിട്ടയക്കുമെന്ന് ഇറാന്‍ അറിയിച്ചു. ദക്ഷിണ കൊറിയന്‍ പ്രഥമ ഉപ വിദേശകാര്യമന്ത്രി ചോയി ജോങ് കുനുമായി ഇറാന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി അബ്ബാസ് ടെലിഫോണ്‍ സംഭാഷണം നടത്തിയതിന്റെ അടിസ്ഥാനനത്തിലാണ് ജീവനക്കാരെ വിട്ടയക്കുന്നതെന്ന് ഇറാന്‍ സ്റ്റേറ്റ് ടിവി പറഞ്ഞു

പാരിസ്ഥിതിക മലിനീകരണം മൂലമാണ് കപ്പലും , കപ്പലിലുണ്ടായിരുന്ന ഇരുപത് ജീവനക്കാരേയും ഇറാന്‍ പിടികൂടിയത്. എന്നാല്‍ ഇറാന്റെ വാദം തെറ്റാണെന്ന് കപ്പല്‍ ഉടമകള്‍ വ്യക്തമാക്കിയിരുന്നു. എണ്ണ ഇടപാടുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് ഡോളര്‍ കൊറിയന്‍ ബേങ്കുകളില്‍ അമേരിക്ക മരവിപ്പിച്ചതിന്റെ പ്രതികരമായാണ് കപ്പല്‍ പിടിച്ചെടുത്തതെന്നാണ് കൊറിയ പറയുന്നത്. അമേരിക്കന്‍ ഉപരോധം മൂലം രാജ്യത്തെ ബേങ്കുകളില്‍ പണം മരവിപ്പിച്ചതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കൊറിയന്‍ മന്ത്രി തല സംഘം കഴിഞ്ഞ മാസം ഇറാന്‍ സന്ദര്‍ശിച്ചിരുന്നു.

ഇന്തോനേഷ്യ, മ്യാന്‍മര്‍, ദക്ഷിണ കൊറിയ, വിയറ്റ്‌നാം എന്നിവിടങ്ങളില്‍ നിന്നുള്ളരാണ് കപ്പല്‍ ജീവനക്കാര്‍. ഹോര്‍മുസ് കടലിടുക്കിനടുത്തുള്ള തുറമുഖ നഗരമായ ബന്ദര്‍ അബ്ബാസിലാണ് ഇവര്‍ കഴിയുന്നത്

---- facebook comment plugin here -----

Latest