Connect with us

Uae

അബൂദബിയില്‍ നിന്നും സര്‍വീസ് വര്‍ധിപ്പിച്ചു എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ്

Published

|

Last Updated

അബൂദബി | അബൂദബിയില്‍ നിന്നും ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ഇന്ത്യന്‍ നഗരങ്ങളിലേക്ക് കൂടുതല്‍ സര്‍വീസ് നടത്തുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.

അബൂദബിയില്‍ നിന്നും കൊച്ചിയിലേക്ക് തിങ്കള്‍, വ്യാഴം, വെള്ളി, ഞായര്‍ എന്നീ ദിവസങ്ങളിലും, കോഴിക്കോടേക്ക് തിങ്കള്‍, ബുധന്‍, വ്യാഴം, ഞായര്‍ ദിവസങ്ങളിലും, കണ്ണൂരേക്ക് ബുധന്‍, വെള്ളി, ശനി ദിവസങ്ങളിലും, തിരുവനന്തപുരത്തേക്ക് ബുധന്‍, ഞായര്‍ ദിവസങ്ങളിലും ഡല്‍ഹി, ചെന്നൈ എന്നിവിടങ്ങളിലേക്ക് വ്യാഴാഴ്ചയും തിരുച്ചിറപ്പള്ളിയിലേക്ക് തിങ്കള്‍, വ്യാഴം ദിവസങ്ങളിലും അമൃത്സര്‍, മംഗലാപുരം, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് വ്യാഴ്ചയും വിമാന സര്‍വീസുണ്ടാകും.

അബൂദബിയില്‍ നിന്നും യാത്രചെയ്യുന്ന യാത്രക്കാര്‍ മൂന്ന് മണിക്കൂറിനുള്ളില്‍ വിമാനത്താവളത്തിലേക്ക് എത്തിയാല്‍ മതിയെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ഓഫീസ് അറിയിച്ചു. യാത്രക്കാര്‍ നേരെത്തെ എത്തുന്നത് കൊവിഡ് കാലത്ത് മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി

Latest