National
കര്‍ഷക പ്രക്ഷോഭം: ഹരിയാനയില്‍ ടോള്‍ പ്ലാസകളിലേക്കും ഹൈവേകളിലേക്കും ആയിരങ്ങളെത്തി

ഹിസാര്‍ | ബി ജെ പി ഭരിക്കുന്ന ഹരിയാനയില്‍ കര്‍ഷക പ്രതിഷേധത്തിന് ജനപിന്തുണയേറുന്നു. സംസ്ഥാനത്തെ ടോള്‍ പ്ലാസകളിലും ദേശീയ പാതകളിലുമുള്ള സമരവേദികളിലേക്ക് ആയിരങ്ങളാണ് എത്തുന്നത്. ഹിസാര്‍- സിര്‍സ ദേശീയ പാതയിലെ ലാന്ധ്രി ടോള്‍ പ്ലാസയില്‍ വന്‍ പ്രതിഷേധമാണ് ഇന്ന് അരങ്ങേറിയത്.
സ്ത്രീകളും വന്‍തോതില്‍ സമരവേദിയിലേക്കെത്തുന്നുണ്ട്. കര്‍ഷക നേതാക്കളായ അശോക് ധവാലെ, കുല്‍വന്ത് സിംഗ് സന്ധു, ഗുര്‍ണം സിംഗ് ചാദുനി തുടങ്ങിയവര്‍ പ്രതിഷേധത്തെ അഭിസംബോധന ചെയ്തു. വിപ്ലവ ഗാനങ്ങള്‍ ആലപിച്ച് വനിതകള്‍ സമരത്തെ കൊഴുപ്പിച്ചു.
പട്യാല- ജിന്ധ്- റോട്ടക്- ഡല്‍ഹി, ഹിസാര്‍- ചണ്ഡീഗഢ് ദേശീയ പാതകള്‍ കര്‍ഷകര്‍ തടഞ്ഞു. ഹരിയാനയില്‍ പല നഗരങ്ങളിലും ഇന്റര്‍നെറ്റ് റദ്ദാക്കിയിട്ടുണ്ട്. ഇതിനെതിരെയും വന്‍തോതില്‍ പ്രതിഷേധമുയരുന്നുണ്ട്.
---- facebook comment plugin here -----