Connect with us

Health

പുകയില ഉപയോഗവും മോണരോഗവും

Published

|

Last Updated

പുകയില വിഷയില എന്നറിഞ്ഞിട്ടും പുകവലിയും പുകയില ഉത്പന്നങ്ങളുടെ ഉപയോഗവും ഇന്ന് ക്രമാതീതമായി കൂടിക്കൊണ്ടിരിക്കുകയാണ്. മോണരോഗം മുതൽ ക്യാൻസറിനു വരെ കാരണമാകുന്ന പുകയില എന്ന വില്ലൻ ഏതെല്ലാം തരത്തിലാണ് നമ്മുടെ വായയുടെ ആരോഗ്യത്തെ ബാധിക്കുന്നതെന്ന് നമ്മൾ അറിയേണ്ടതുണ്ട്.

• സ്ഥിരമായി പുകവലിക്കുന്നവരിൽ കാണുന്ന പ്രധാന പ്രശ്‌നമാണ് വായയിലെ ദുർഗന്ധം. പുകവലി ഉമിനീരിന്റെ അളവ് കുറക്കുകയും വരൾച്ചക്ക് കാരണമാകുകയും ചെയ്യുന്നതാണ് ശ്വാസത്തിനും മറ്റും ദുർഗന്ധമുണ്ടാകാനുള്ള കാരണം.

• പുകവലിക്കുന്നവരുടെ ഉമിനീരിന് കട്ടി കൂടുകയും അത് പല്ലുകൾക്കിടയിലൂടെ ഒഴുകിപ്പോകാതെ പല്ലുകളിൽ ബാക്ടീരിയ പറ്റിപ്പിടിക്കാനും പിന്നീട് ദന്തക്ഷയത്തിനും കാരണമാകുന്നു.

• വളരെക്കാലം പുകവലിക്കുന്നത് മൂലം മോണയിൽ അണുബാധക്കും ( Periodontitis ) മോണയുടെയും എല്ലുകളുടെയും ബലക്ഷയത്തിനും കാരണമാകുന്നു. ക്രമേണ ചെറുപ്രായത്തിൽ തന്നെ പല്ലുകൾ നഷ്ടപ്പെടുകയും ചെയ്യുന്നു.

• Oral Candidiasis പോലുള്ള ഫംഗൽ അണുബാധയിൽ തുടങ്ങി ക്യാൻസർ പോലുള്ള രോഗത്തിലേക്ക് നീളുന്നു പുകവലിയുടെ പരിണിത ഫലങ്ങൾ.

• സ്ഥിരം പുകവലിക്കുന്നവരിൽ മോണയിലേക്കും വായിലേക്കും രക്തയോട്ടം കുറയുന്നു. അതിനാൽ പല്ലുകളിലും മോണയിലും ഉണ്ടാകുന്ന വേദനയും മറ്റു പ്രശ്‌നങ്ങളും പെട്ടെന്ന് അറിയില്ല. ഇത് മോണ – ദന്തരോഗങ്ങൾ ഗുരുതരാവസ്ഥയിലാകാൻ കാരണമാകുന്നു.

• പുകവലി ശീലം ഒഴിവാക്കുക എന്നത് മാത്രമാണ് ഇതിനുള്ള പൂർണമായ പരിഹാരം.

• ദന്ത ഡോക്ടറെ കണ്ട് പല്ലിലെയും മോണയുടെയും പ്രശ്‌നങ്ങൾക്ക് ചികിത്സ തേടുക

• നാവിലോ കവിളിലോ വെളുത്ത പാടകളോ മറ്റു നിറവ്യത്യാസങ്ങളോ കണ്ടാൽ ഉടൻ തന്നെ ദന്തഡോക്ടറെ സമീപിക്കുക. ഇത്തരം നിറവ്യത്യാസങ്ങൾ പലപ്പോഴും ക്യാൻസറിന് കാരണമായേക്കാം.

• വായയുടെ ആരോഗ്യത്തിനും ദുർഗന്ധമകറ്റാനും മൗത്ത് വാഷുകൾ പോലെയുള്ള ഉത്പന്നങ്ങൾ ഡോക്ടറോട് ചോദിച്ച് മനസ്സിലാക്കുക.

• പുകവലിയും പുകയില ഉത്പന്നങ്ങളും ഒഴിവാക്കി നല്ലൊരു നാളേക്ക് നമുക്ക് കൈകോർക്കാം. ഓർക്കുക ചികിത്സയല്ല, പ്രതിരോധമാണ് പ്രധാനം.

Latest