Kerala
വളാഞ്ചേരിയില്‍ ലോറി അപകടത്തില്‍പ്പെട്ട രണ്ട് പേരും മരിച്ചു

മലപ്പുറം | വളാഞ്ചേരി വട്ടപ്പാറ വളവില്‍ മറിഞ്ഞ ലോറിക്കടിയില്‍ കുടുങ്ങിക്കിടന്ന രണ്ട് പേരും മരിച്ചു. നാലര മണിക്കൂറോളം നീണ്ട ശ്രമഫലമായാണ് രണ്ട് പേരുടേയും മൃതദേഹം പുറത്തെടുത്തത്.
ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകട വളവ് എന്ന് അറിയപ്പെടുന്ന വട്ടപ്പാറ വളവിലെ 30 അടിയോളം താഴ്ചയിലേക്ക് ലോറി മറിഞ്ഞത്. ബെംഗളൂരുവില്‍ നിന്നും
കമ്പി കയറ്റിവന്ന ലോറിയാണ് മറിഞ്ഞത്. ഡ്രൈവറും ക്ലീനറും കമ്പിക്കടിയില്‍ കുടുങ്ങി പോകുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ പരുക്കേറ്റ ഇരുവരേയും നാലര മണിക്കൂറോളം നീണ്ട ശ്രമഫലത്തിനൊടുവില്‍ പുറത്തെടുത്തപ്പോയേക്കും മരണം സംഭവിക്കുകയായിരുന്നു.
---- facebook comment plugin here -----