Connect with us

Kerala

സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ തമ്മില്‍ ഇടിച്ച് 23 പേര്‍ക്ക് പരുക്ക്

Published

|

Last Updated

പന്തളം |  എം സി റോഡില്‍ പന്തളം കുരമ്പാല പത്തിയില്‍ പടിയില്‍ സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ തമ്മില്‍ ഇടിച്ച് ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും ഉള്‍പ്പടെ 23 പേര്‍ക്ക് പരിക്ക്. ഇന്ന് വൈകിട്ട് 5.30 ഓടെയാണ് അപകടം . തിരുവനന്തപുരത്ത് നിന്നും കോതമംഗലം പോകുന്ന സൂപ്പര്‍ ഫാസ്റ്റ് ബസും കോട്ടയത്ത് നിന്നും തിരുവനന്തപുരത്തിന് പോകുന്ന സൂപ്പര്‍ ഫാസ്റ്റ് ബസും തമ്മില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.

അപകടത്തില്‍ ഇരു ബസിലും ഉണ്ടായിരുന്ന യാത്രക്കാരും ഡ്രൈവറും ഉള്‍പ്പടെ 23 പേര്‍ക്കാണ് പരുക്ക് പറ്റിയത്. ഇവരെ പന്തളത്തെ രണ്ട് സ്വകാര്യ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. അപകടത്തേ തുടര്‍ന്ന് ഏറെ നേരം എം സി റോഡില്‍ ഗതാഗത കുരുക്ക് ഉണ്ടായി.

Latest