Connect with us

Kerala

മന്ത്രിമാര്‍ പങ്കെടുക്കുന്ന സാന്ത്വന സ്പര്‍ശം അദാലത്ത് ഇന്ന് മുതല്‍

Published

|

Last Updated

തിരുവനന്തപുരം | ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ടുകണ്ട് പരിഹരിക്കുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തില്‍ നടക്കുന്ന സ്വന്തനസ്പര്‍ശം അദാലത്ത് ഇന്ന് മുതല്‍ ആരംഭിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ സഹായം തേടി ലഭിക്കുന്ന അപേക്ഷയില്‍ 25,000 രൂപ വരെ മന്ത്രിമാര്‍ക്ക് അനുവദിക്കാം. കൂടുതല്‍ തുക അര്‍ഹമെന്ന് കണ്ടാല്‍ പരാതി സര്‍ക്കാറിലേക്ക് അയക്കാനും മൂന്ന് ദിവസത്തിനകം സഹായം ബേങ്ക് അക്കൗണ്ടില്‍ ലഭ്യമാക്കാനുമാണ് നീക്കം. ധന, റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരെ ഇതിനായി ചുമതലപ്പെടുത്തി. കൊല്ലം, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലയിലാണ് തിങ്കളാഴ്ച അദാലത്ത്. ചൊവ്വ, വ്യാഴം ദിവസങ്ങളിലും അദാലത്ത് തുടരും.

അപേക്ഷ അക്ഷയ കേന്ദ്രം വഴി സൗജന്യമായി സ്വീകരിച്ചു. നേരത്തേ തീര്‍പ്പാക്കാത്തവയും പുതിയ പരാതിയും സ്വീകരിക്കും. ഓണ്‍ലൈനായി പരാതി നല്‍കാത്തവര്‍ക്ക് നേരിട്ടെത്തി പരാതി നല്‍കാം. ഇവ ഓണ്‍ലൈനായി എന്‍ട്രി ചെയ്ത് ഏഴ് ദിവസത്തിനകം പരിഹരിക്കണം. മുഖ്യമന്ത്രിയുടെ പരാതി പരിഹാരസെല്‍ വഴി പരിഹരിക്കുന്നതിന് പുറമെയാണ് ബ്ലോക്ക്തലത്തില്‍ അദാലത്ത്.

 

 

---- facebook comment plugin here -----

Latest