Connect with us

National

രാഹുല്‍ ഗാന്ധിയെ വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷനാക്കണം; ഡല്‍ഹി പി സി സി പ്രമേയം പാസ്സാക്കി

Published

|

Last Updated

ന്യൂഡല്‍ഹി | രാഹുല്‍ ഗാന്ധിയെ വീണ്ടും ദേശീയ അധ്യക്ഷനാക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി പി സി സി പ്രമേയം പാസ്സാക്കി. എത്രയും വേഗം പാര്‍ട്ടി നേതൃസ്ഥാനം രാഹുലിനെ ഏല്‍പ്പിക്കണമെന്നാണ് പ്രമേയത്തില്‍ ആവശ്യപ്പെട്ടത്. ജൂണില്‍ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കകമാണ് ഈ പ്രമേയം.

പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, കേരളം പോലുള്ള നിരവധി നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം പാര്‍ട്ടി നേതാവിനെ തിരഞ്ഞെടുക്കാമെന്നായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ തീരുമാനം. രാഹുലിനെ നേതൃസ്ഥാനത്തേക്ക് വീണ്ടും കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് മറ്റ് നിരവധി സംസ്ഥാന ഘടകങ്ങളും ആവശ്യപ്പെട്ടിരുന്നു.

നേതൃമാറ്റവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ നേതാക്കള്‍ ചേരിതിരിഞ്ഞ  വേളയിലായിരുന്നു പ്രവര്‍ത്തക സമിതിയുടെ തീരുമാനം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത പരാജയം ഏറ്റുവാങ്ങിയതിന് ശേഷം 2019ലാണ് രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം രാജിവെച്ചത്.