National
ഡല്‍ഹി സര്‍വകലാശാല ഫെബ്രുവരി ഒന്നിന് പ്രവര്‍ത്തനം പുനരാരംഭിക്കും
ന്യൂഡല്‍ഹി | ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചില്‍ അടച്ച ഡല്‍ഹി സര്‍വകലാശാല ഫെബ്രുവരി ഒന്നിന് തുറക്കും. എന്നാല്‍, അവസാന വര്‍ഷ വിദ്യാര്‍ഥികളോട് മാത്രമാണ് സര്‍വകലാശാലക്ക് കീഴിലെ കോളജുകളില്‍ എത്താന്‍ നിര്‍ദേശിച്ചിട്ടുള്ളത്.
ഡല്‍ഹി സര്‍വകലാശാലയിലെ വിവിധ വിഭാഗങ്ങളുടെ മേധാവികളും ഡി യു സര്‍വകലാശാല അഫിലിയേഷനുള്ള കോളജുകളുടെ പ്രിന്‍സിപ്പല്‍മാരും പങ്കെടുത്ത ചര്‍ച്ചയിലാണ് സര്‍വകലാശാലകളുടെയും കോളജുകളുടെയും പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ തീരുമാനിച്ചത്.







