Covid19
യു എ ഇയില്‍ വാക്സിന്‍ സ്വീകരിക്കാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പരിശോധനാ മാനദണ്ഡങ്ങളില്‍ മാറ്റം

അബൂദബി | വാക്സിന്‍ കുത്തിവെപ്പ് എടുക്കാത്ത സര്‍ക്കാര്‍ മേഖലയിലെ ജീവനക്കാര്‍ക്ക് നിര്‍ബന്ധമാക്കിയിട്ടുള്ള പി സി ആര്‍ പരിശോധനാ മാനദണ്ഡങ്ങളില്‍ മാറ്റംവരുത്തിയതായി യു എ ഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്മെന്റ് ഹ്യൂമന്‍ റിസോഴ്‌സ് അറിയിച്ചു. വാക്സിന്‍ കുത്തിവെപ്പ് സ്വീകരിക്കാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏഴ് ദിവസത്തെ ഇടവേളകളില്‍ പി സി ആര്‍ പരിശോധന നിര്‍ബന്ധമാക്കിയിരുന്നു. പുതിയ നിബന്ധനകള്‍ ഈ മാസം 24 മുതല്‍ പ്രാബല്യത്തില്‍ വന്നതായി മന്ത്രാലയം വ്യക്തമാക്കി.
ആദ്യ ഡോസ് കുത്തിവെപ്പ് സ്വീകരിച്ച ജീവനക്കാര്‍, രണ്ടാം ഡോസ് കുത്തിവെപ്പ് സീകരിക്കുന്നതിനിടയിലുള്ള കാലയളവില്‍ ഓരോ ഏഴ് ദിവസത്തിനിടയിലും ഓരോ പി സി ആര്‍ പരിശോധന നടത്തേണ്ടതാണ്. രണ്ട് ഡോസ് കുത്തിവെപ്പും സ്വീകരിച്ചിട്ടുള്ളവര്‍, അത് തെളിയിക്കുന്ന രേഖകള്‍ കൈവശം കരുതണം. ഈ രേഖകള്‍ ഉള്ളവര്‍ക്ക് മാത്രമാണ് പരിശോധനയില്‍ ഇളവ് അനുവദിക്കുക.
വാക്‌സിന്‍ സ്വീകരിക്കാത്ത ജീവനക്കാര്‍ ഓരോ ഏഴ് ദിവസത്തെ ഇടവേളയിലും സ്വന്തം ചെലവില്‍ ഓരോ പി സി ആര്‍ പരിശോധന നടത്തണം. ആരോഗ്യപരമായ കാരണങ്ങള്‍ കൊണ്ട് വാക്സിന്‍ കുത്തിവെപ്പ് സ്വീകരിക്കാന്‍ ബുദ്ധിമുട്ടുള്ള ജീവനക്കാര്‍, അംഗീകൃത ആരോഗ്യ അധികൃതര്‍ സാക്ഷ്യപ്പെടുത്തിയ മെഡിക്കല്‍ രേഖകള്‍ ഹാജരാക്കണം. ഇവര്‍ക്ക് സ്ഥാപനത്തിന്റെ ചെലവില്‍ ഏഴ് ദിവസത്തെ ഇടവേളകളില്‍ പി സി ആര്‍ പരിശോധന നടത്തും.
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഔദ്യോഗിക യോഗങ്ങള്‍ക്കും മറ്റു ആവശ്യങ്ങള്‍ക്കും സന്ദര്‍ശകരായെത്തുന്ന സര്‍ക്കാര്‍ മേഖലയില്‍ വിദഗ്‌ധോപദേശം നല്‍കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാര്‍, പുറത്ത് നിന്നുള്ള വിദഗ്്ധര്‍ തുടങ്ങിയവര്‍ക്ക് ഇത്തരം സന്ദര്‍ശനങ്ങള്‍ക്ക് മുമ്പ് മൂന്ന് ദിവസത്തിനകം ലഭിച്ച പി സി ആര്‍ നെഗറ്റീവ് ഫലം നിര്‍ബന്ധമാണ്. രണ്ട് ഡോസ് വാക്സിന്‍ കുത്തിവെപ്പ് സ്വീകരിച്ച പുറത്ത് നിന്നുള്ളവര്‍ക്ക് മാത്രം ഇതില്‍ ഇളവ് അനുവദിക്കും.