ബജറ്റ് ഫോണ്‍ വിപണിയിലെത്തിച്ച് സാംസംഗ്; ഇരട്ട സെല്‍ഫി ക്യാമറാ മോഡലുമായി മോട്ടോറോള

Posted on: January 27, 2021 3:18 pm | Last updated: January 27, 2021 at 3:18 pm

ന്യൂയോര്‍ക്ക് | ചെലവ് കുറഞ്ഞ സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകള്‍ ഇറക്കി സാംസംഗും മോട്ടോറോളയും. ഗ്യാലക്‌സി എ02 എന്ന മോഡലാണ് സാംസംഗ് വിപണിയില്‍ അവതരിപ്പിച്ചത്. 5,000 എം എ എച്ച്, പിൻവശത്തെ ഇരട്ട ക്യാമറയില്‍ ആദ്യത്തേതിന് 13 മെഗാപിക്‌സല്‍ ശേഷി തുടങ്ങിയവയാണ് പ്രധാന സവിശേഷതകള്‍.

തായ്‌ലാന്‍ഡില്‍ ഇറക്കിയ ഈ മോഡലിന് 2,999 തായ് ബഹ്ത് (ഏകദേശം 7,300 രൂപ) ആണ് വില. 2ജിബി+ 32ജിബി ആണ് സ്‌റ്റോറേജ്. അഞ്ച് മെഗാപിക്‌സല്‍ ആണ് സെല്‍ഫി ക്യാമറ.

ഇരട്ട സെല്‍ഫി ക്യാമറ വരുന്ന എഡ്ജ് എസ് എന്ന മോഡലാണ് മോട്ടോറോള ഇറക്കിയത്. 1,999 ചൈനീസ് യുവാന്‍ (22,600 രൂപ) ആണ് 6ജിബി+128ജിബി മോഡലിന്റെ വില. 8ജിബി+ 128ജിബി മോഡലിന് 2,399 ചൈനീസ് യുവാനും (27,000 രൂപ) 8ജിബി+ 256ജിബി മോഡലിന് 2,799 യുവാനും (31,600 രൂപ) ആണ് വില.

നാല് ക്യാമറകളാണ് പിന്‍വശത്തുള്ളത്. 64 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, 16 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ആംഗ്ള്‍ ലെന്‍സ്, 2 മെഗാപിക്‌സല്‍ വീതം ഡെപ്ത് സെന്‍സര്‍, ടൈം ഓഫ് ഫ്‌ളൈറ്റ് സെന്‍സര്‍ എന്നിങ്ങനെയാണ് പിന്‍വശത്തെ ക്യാമറ സവിശേഷതകള്‍.

ഇരട്ട സെല്‍ഫി ക്യാമറയില്‍ 16 മെഗാപിക്‌സല്‍ ആണ് പ്രൈമറി. എട്ട് മെഗാപിക്‌സല്‍ സെക്കന്‍ഡറി സെന്‍സറുമുണ്ട്. 4ജി, 5ജി കണക്ഷനുമുണ്ട്.

ALSO READ  വാട്‌സാപ്പിനൊരു പകരക്കാരനെയിറക്കി കേന്ദ്രം