Kerala
സോളാര്‍ പീഡന പരാതിക്കൊപ്പം സാമ്പത്തിക തട്ടിപ്പും സിബിഐ അന്വേഷിക്കണമെന്ന് ശ്രീധരന്‍ നായര്‍

തിരുവനന്തപുരം | സോളാര്‍ പീഡന പരാതിക്കൊപ്പം സാമ്പത്തിക തട്ടിപ്പും സിബിഐ അന്വേഷിക്കണമെന്ന് തട്ടിപ്പിന് ഇരയായ വ്യവസായി മല്ലേലില്‍ ശ്രീധരന്‍ നായര്‍. അന്വേഷണത്തിനായി പ്രത്യേകം അപേക്ഷ നല്‍കില്ലെന്നും സിബിഐക്ക് കൈമാറിയ പീഡന പരാതിക്കൊപ്പം സാമ്പത്തിക തട്ടിപ്പും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ അന്വേഷണത്തില്‍ ഒന്നും നടന്നില്ലെന്നും ശ്രീധരന്‍ നായര്‍ പറഞ്ഞു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഉറപ്പില്‍ സോളാര്‍ പാടത്തിനായി സരിതക്ക് 40 ലക്ഷം കൊടുത്തുന്നായിരുന്നു പത്തനംതിട്ടയിലെ വ്യവസായി ശ്രീധരന്‍നായരുടെ പരാതി. സെക്രട്ടറിയേറ്റില്‍ സരിതക്കൊപ്പം ഉമ്മന്‍ചാണ്ടിയെ ചെന്ന് കണ്ടെന്നും ശ്രീധരന്‍ നായര്‍ മൊഴി നല്‍കിയിരുന്നു.
ഉമ്മന്‍ചാണ്ടിയുടെ പിഎ ജോപ്പനെ അറസ്റ്റ് ചെയ്തതും ഈ കേസിലായിരുന്നു. പക്ഷെ എഡിജിപി ഹേമച്ന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സഘം നല്‍കിയ കുറ്റപത്രത്തില്‍ പ്രതി സ്ഥാനത്ത് ഉമ്മന്‍ചാണ്ടിയില്ലായിരുന്നു. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് 33 കേസുകളാണ് രജിസ്‌ററര്‍ ചെയ്തത്.